SignIn
Kerala Kaumudi Online
Sunday, 26 July 2026 10.18 PM IST

ഹാട്രിക്കുമായി ചരിത്രമെഴുതി മീരാഭായ് ചാനു,​ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

READ ENGLISH VERSION
mirabhai-chanu-
മീരാഭായ് ചാനു

ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ച് ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായ് ചാനു. ഇന്ന് നടന്ന വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടി തുടർച്ചയായി മൂന്നാം കോമൺവെൽത്ത് ഗെയിംസ് സ്വർണമെന്ന അപൂർവ നേട്ടമാണ് മണിപ്പൂർ സ്വദേശിനി സ്വന്തമാക്കിയത്. 2018ൽ ഗോൾഡ് കോസ്റ്റിലും 2022ൽ ബർമ്മിംഗ് ഹാമിലും സ്വർണം നേടിയിരുന്ന ചാനു ഗ്ലാസ്ഗോയിലും തന്റെ ആധിപത്യം തുടർന്നു.

ക്ലീൻ ആൻഡ് ജർക്കിൽ 105 കിലോ ഉയർത്തിയാണ് താരം സ്വർ‌ണമുറപ്പിച്ചത്. സ്നാച്ചിൽ 85 കിലോഗ്രാം ഉയർത്തി പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോഡും ചാനു സ്വന്തമാക്കി. ക്ലീൻ ആൻഡ് ജർക്കിൽ 82 കിലോഗ്രാമെന്ന ആദ്യശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാംശ്രമത്തിൽ 82 കിലോ വിജയകരമായി ഉയർത്തിയ ചാനു മൂന്നാം ശ്രമത്തിൽ 85 കിലോ ഉയർത്തി സ്വന്തം റെക്കോഡ‌് മെച്ചപ്പെടുത്തി. അവസാന ശ്രമത്തിൽ 105 കിലോഗ്രാം ഉയർത്തി മൂന്നാം കോമൺവെൽത്ത് ഗെയിംസ് സ്വ‌ർണമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COMMONWEALTH GAMES, MIRABHAI CHANU, INDIA GOLD MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360