SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.28 PM IST

താൽക്കാലികമായിരുന്ന ജോലി സ്ഥിരമാകും, ശമ്പളവും ധനവരവും കൂടും, വാഹനം വാങ്ങാൻ ലോൺ ലഭിക്കാനും ഇവർക്ക് സാദ്ധ്യത

vehicle-loan-and-money

റാം സാഗർ തമ്പുരാൻ, ഫോൺ: 91-8301036352., വാട്സാപ്പ് : 91+ 7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 ജൂൺ 18 മിഥുനം 4 വ്യാഴാഴ്ച. (13 നാഴിക 32 വിനാഴിക വരെ പൂയം നക്ഷത്രം ശേഷം ആയില്യം നക്ഷത്രം)

(ചതുർത്ഥി തിഥി 32 നാഴിക 08 വിനാഴിക വരെ) (രാഹുകാലം 1.30 മണി മുതൽ 3 മണി വരെ)


അശ്വതി: വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം, പരീക്ഷകളിൽ ജയം, വിവാഹനിശ്ചയ സാദ്ധ്യത, ചികിത്സാരംഗത്ത് നേട്ടം, അഭിനയ രംഗത്ത് മികവ്, ആരോപണങ്ങൾ തണുക്കും.

ഭരണി: സഹോദര സഹായം, മാന്യത, മംഗള കർമ്മങ്ങളിൽ പങ്കെടുക്കും, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, സർക്കാർ ജീവനക്കാർക്ക് ധനലാഭം.

കാർത്തിക: വാഹന വായ്പ ലഭിക്കും, സ്ഥിര വരുമാനം കൂടും, സ്ഥാനക്കയറ്റ തടസം മാറും, വിദ്യാർഥികൾക്ക് അനുകൂലമായ സമയം, സുഹൃത്തുക്കളെ സഹായിക്കും, പണച്ചെലവ് വർദ്ധിക്കും.

രോഹിണി: അകന്നു കഴിഞ്ഞവർ അടുത്ത് വരും, ഭൂമിയിടപാടുകൾ, ജോലി ലാഭം, ആരോഗ്യസ്ഥിതി മെച്ചപ്പെടും, കുടുംബസുഖം, യാത്രയിൽ നേട്ടം,പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം.

മകയിരം: സന്താനസുഖം, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭപ്രതീക്ഷയും, കാര്യങ്ങൾ അനുകൂലമാകും, പ്രയത്നങ്ങൾ സഫലമാകും, നുതന പദ്ധതികൾ ആസൂത്രണം ചെയ്യും.

തിരുവാതിര: വിവാഹാലോചന പുരോഗമിക്കും, കുടുംബസുഖം, മാതാപിതാക്കൾക്ക് ആരോഗ്യ കാര്യത്തിൽ പുരോഗതി, സുഖാനുഭവങ്ങൾ, ദാമ്പത്യത്തിൽ പുത്തനുണർവ് അനുഭവപ്പെടും.

പുണർതം: രാഷ്ട്രീയ രംഗത്ത് നേട്ടം, സുഹൃത്ത്‌സമാഗമം, ധനനേട്ടം, നിർബന്ധബുദ്ധി ഉണ്ടാകും, ദീനാനുകമ്പ കാണിക്കും, ദാമ്പത്യത്തിൽ സംതൃപ്തിയും സമാധാനവും നേടാൻ സാധിക്കുന്നതാണ്.

പൂയം: വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി, പ്രണയത്തിൽ പുരോഗതി, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, സഹോദര ഗുണം, സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാകും.

ആയില്യം: വിവാഹകാര്യങ്ങളിൽ തീരുമാനം, മനോഹരമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഔഷധസേവ നിർത്താൻ സാധിക്കും, തൊഴിൽ മേഖലയിൽ സാമ്പത്തിക ചെലവ് വരും.

മകം: അസുഖങ്ങൾ വരാം, ശത്രുക്കളിൽ നിന്നും ആപത്ത് വരാം, തൊഴിൽരംഗത്ത് അപവാദം, ആരോപണങ്ങൾ രൂക്ഷമാകാതെ നോക്കണം, കുടുംബപരമായി ചില ക്ലേശങ്ങൾ വന്ന് ഭവിക്കാം.

പൂരം: സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ ഉണ്ടാകും, അനാവശ്യമായി സാമ്പത്തിക ഇടപാടിൽ ചെന്ന് ചാടരുത്, വിദേശയാത്രകൾക്ക് മാറ്റം വന്നേക്കാം, സൽകീർത്തിക്ക് കോട്ടം തട്ടും.

ഉത്രം: ഒരുപക്ഷേ ശിക്ഷണ നടപടികൾക്ക് വിധേയനാകാം, സ്ഥാനഭ്രംശം,ജോലിമാറ്റം, ധനനഷ്ടം, അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും, രോഗാവസ്ഥ, ശത്രു ഭീതിയും പരാജയവും, പലരംഗത്ത് നിന്നും ആപത്ത്.

അത്തം: ക്ഷമക്കുറവ്, സന്താനങ്ങൾക്ക് ദുരിതങ്ങൾ വർദ്ധിക്കും, തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽപെടാതെ നോക്കണം, പരിശ്രമങ്ങൾക്ക് തടസം നേരിടും, ശത്രുക്കൾ കൂടുതൽ ശക്തരാകും.

ചിത്തിര:ധനപരമായി അനിശ്ചിതത്വം, സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, തൊഴിൽരംഗത്ത് പ്രയാസങ്ങൾ കൂടും, പൊതുജന പിന്തുണ കുറയും, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും.

ചോതി: ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ വർദ്ധിക്കും, ജോലിഭാരം കൂടും, ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുംബസമാധാനം നഷ്ടപ്പെടുത്തും, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും.

വിശാഖം: ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം, രോഗശാന്തി, ഇഷ്ടഭക്ഷണ ലഭ്യത, സംസ്‌കാര സമ്പന്നമായി പെരുമാറും, ശത്രുക്കളുടെ മേൽ വിജയം, വിനോദ യാത്രകൾ നടത്തും.

അനിഴം: അന്യദേശത്ത് വാഗ്ദാനം ചെയ്യപ്പെട്ട ജോലിക്ക് ഭാഗ്യം, മംഗളകാര്യങ്ങളിൽ തടസം മാറും, തൊഴിൽരംഗം പുഷ്ടിപ്പെടും, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുംബത്തിലുണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ധനവരവ് വർദ്ധിക്കും.

കേട്ട: നിറവോടുകൂടി കാര്യങ്ങൾ നടത്തും,സന്താനത്തിന് അന്യസ്ഥലത്ത് ഉപരിപഠന യോഗം, വിദ്യാഭ്യാസ നേട്ടം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, ശിക്ഷണ നടപടികൾ ഒഴിഞ്ഞുപോകും.

മൂലം: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും, സ്ത്രീസുഖം ലഭിക്കും, ഔദ്യോഗികമായി ദൂരയാത്രകൾ, വിദേശവാസം ഗുണംചെയ്യും, അകലെനിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.

പൂരാടം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സമാധാനവും സ്വസ്ഥതയും നിലനിൽക്കും, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, ജീവിത ചുറ്റുപാടുകളിൽ സന്തോഷപ്രദമായ സാഹചര്യം വർദ്ധിക്കും.

ഉത്രാടം: പുതിയ കൂട്ടുകെട്ടുകൾ, സ്ത്രീകൾമൂലം സുഖവും സമാധാനവും ആഗ്രഹസാഫല്ല്യവും, ലളിതകലകളിൽ താൽപ്പര്യം പ്രകടിപ്പിക്കും, വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കും, ഭാവി കരുപ്പിടിപ്പിക്കും.

തിരുവോണം: ധനാഗമാത്തിന് അനുകൂലമായ സാഹചര്യം,മേലധികാരികളിൽ നിന്നും സഹായം, പുണ്യസ്ഥലങ്ങൾസന്ദർശിക്കും, സന്താന ഗുണം, ദേവാലയദർശന യോഗം, ധനാഗമ മാർഗ്ഗങ്ങൾക്ക് പുതിയ വഴികൾ തുറന്ന് കിട്ടും.

അവിട്ടം: വിലപിടിച്ച സംഗതികൾ മോഷണം പോകും, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി ചതിവുകൾ പറ്റരുത്, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ശത്രു ദോഷം, യാത്രകളിൽ അപകട സാദ്ധ്യത.

ചതയം: ദാമ്പത്യ സുഖക്കുറവ്, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, വിദ്യാഭ്യാസ തടസം, ഏല്ലാരംഗത്തു നിന്നും ഏതിർപ്പുകൾ ഉണ്ടാകും, ദാമ്പത്യ ദുരിതം, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കും.

പൂരുരുട്ടാതി: സ്ത്രീകൾ മുഖേനെ നഷ്ടം, സുഹൃദ്ബന്ധങ്ങൾക്ക് കോട്ടം തട്ടാതെ നോക്കണം, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാലതാമസം നേരിടും, കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകും.

ഉത്തൃട്ടാതി: ദാമ്പത്യ ജീവിതം സമാധാനപൂർണ്ണമാകും, ലോണുകൾ എളുപ്പത്തിൽ കിട്ടും, പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും.

രേവതി: സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, തൊഴിൽരംഗത്ത് കാര്യ വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEHICLE LOAN, SALARY, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY