SignIn
Kerala Kaumudi Online
Friday, 24 July 2026 5.02 PM IST

റെക്കോഡ് ശമ്പളവുമായി വിജയ്; അഭിനയിച്ച എല്ലാവർക്കും കോടികൾ? ജനനായകനിലെ താര പ്രതിഫലം പുറത്ത്

jananayakan
വിജയ്, പൂജ ഹെഗ്ഡ, മമിത ബൈജു

ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ജനനായകൻ കഴിഞ്ഞ ദിവസമാണ് തീയേറ്ററിലെത്തിയത്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ചിത്രം വിവാദത്തിൽ അകപ്പെട്ടിരുന്നു. ഇതോടെയാണ് റിലീസ് വൈകിയത്. ചിത്രം ഇന്നലെ തീയേറ്ററിൽ എത്തുമ്പോൾ നായകനായി എത്തിയ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാണ്. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായ ശേഷം എം.ജി രാമചന്ദ്രന്റെ സിനിമ റിലീസ് ചെയ്ത് ആര നൂറ്റാണ്ടോളം പിന്നിടുമ്പോളാണ് മുഖ്യമന്ത്രിയായ ശേഷം സി. ജോസഫ് വിജയ്‌യുടെ സിനിമ ജനനായകൻ റീലീസ് ചെയ്യുന്നത്.

സിനിമയ്ക്ക് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും തമിഴ്നാട്ടിൽ തീയേറ്റർ ഹൗസ് ഫുള്ളാണ്. തൃഷ അടക്കമുള്ള താരങ്ങൾ ആദ്യ ഷോയ്ക്ക് തന്നെ ടിക്കറ്റ് ഉറപ്പിച്ചിരുന്നു. എന്നാൽ ഇതിനിടെ ചിത്രത്തിൽ അഭിനയിച്ച വിജയ് അടക്കമുള്ള താരങ്ങൾക്ക് ലഭിച്ച പ്രതിഫലം എത്രയാണെന്ന ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ചില റിപ്പോർട്ടുകളിൽ ഓരോ താരങ്ങൾക്കും ലഭിച്ച പ്രതിഫലത്തെക്കുറിച്ചും സൂചനയുണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, മുഖ്യമന്ത്രി കൂടിയായ വിജയ് 220 മുതൽ 275 കോടി വരെ ലഭിച്ചെന്നാണ് സൂചന. തമിഴ് സിനിമയിൽ ഒരു നടന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിതെന്നാണ് റിപ്പോർട്ട്. പരാജയപ്പെട്ട ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച് നിർണായകമായ രാഷ്ട്രീയ വിജയത്തോടെ അവസാനിക്കുന്ന 30 വർഷത്തെ അഭിനയജീവിതത്തിനാണ് ഈ ചിത്രം വിരാമമിടുന്നത്.

ചിത്രത്തിന്റെ സംവിധായകൻ എച്ച് വിനോദിന് 25 കോടി രൂപ പ്രതിഫലമായി ലഭിച്ചെന്നാണ് സൂചന. ഒരു ഡയറക്ടർക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമാണിത്. വിജയ്യുടെ ഹിറ്റ് ചിത്രം തുപ്പാക്കിയുടെ സംവിധായകനാണ് വിനോദ്. ജനനായകന് വേണ്ടി വർഷങ്ങളാണമാണ് വിനോദ് മാറ്റിവച്ചത്. ചിത്രത്തിന്റെ ഏറ്റവും എടുത്തു പറയേണ്ടത് അനിരുദ്ധിന്റെ സംഗീതമാണ്. 13 കോടി രൂപയാണ് അനിരുദ്ധ് ജനനായകനിൽ പ്രതിഫലമായി വാങ്ങിയത്. 'ലിയോ', 'ജയിലർ' തുടങ്ങി സമീപകാലത്ത് തമിഴ് സിനിമയിൽ വൻ വിജയം നേടിയ പല ചിത്രങ്ങൾക്കും സംഗീതം നൽകിയ അനിരുദ്ധ് ഇതോടെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംഗീതസംവിധായകരിൽ ഒരാളായി മാറി.

നായിക വേഷത്തിൽ എത്തിയ പൂജ ഹെഗ്‌ഡെയ്ക്ക് ആറ് കോടി രൂപയും പ്രധാന വേഷത്തിൽ എത്തിയ ബോബി ഡിയോളിന് 5 കോടി മുതൽ 10 കോടി വരെ പ്രതിഫലം ലഭിച്ചെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, മറ്റ് അഭിനേതാക്കൾക്കും മികച്ച പ്രതിഫലമാണ് ലഭിച്ചത്. പ്രകാശ് രാജ് 5 കോടി, പ്രിയാമണി 3 കോടി, ഗൗതം വാസുദേവ് മേനോൻ 3 കോടി, നരേൻ 2.5 കോടി രൂപയും പ്രതിഫലമായി വാങ്ങിയെന്നാണ് വിവരം. മമിത ബൈജുവിന്റെ പ്രതിഫലത്തെക്കുറിച്ച് വ്യത്യസ്ത റിപ്പോർട്ടുകളിൽ 60 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെയാണ് സൂചിപ്പിക്കുന്നത്.

English Summary

"Jananaayakan," starring Tamil Nadu Chief Minister Vijay, recently premiered after a delay caused by censor board issues. The film, marking Vijay's final acting role, has drawn attention for its exceptionally high cast and crew remuneration. Vijay reportedly received a record 220-275 crore, the highest for a Tamil actor, with the director and music director also receiving significant payments.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY SALARY, JANANAYAGAN CAST SALARY, THALAPATHY VIJAY, JANANAYAGAN MOVIE, JANANAYAGAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY