കൊച്ചി: കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തങ്കമണി സ്വദേശി ജസ്റ്റിൻ കുര്യൻ (28) ആണ് പിടിയിലായത്. യുവതികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് ഇയാൾ ആക്രമിച്ചത്.
ഇന്നലെ പുലർച്ചെ 1.30ഓടെ കലൂർ ജംഗ്‌ഷനിലായിരുന്നു സംഭവം. നാല് യുവതികളെ ശല്യം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് എറണാകുളം വെസ്റ്റ് സബ്‌ഡിവിഷനിൽ ഡ്യൂട്ടിയിലായിരുന്ന ഫോർട്ട് കൊച്ചി ഇൻസ്പെക്‌ടർ കെ സി രതീഷും സംഘവും സ്ഥലത്തെത്തി. പൊലീസ് സംഘത്തെ കണ്ടതോടെ ജസ്റ്റിൻ അസഭ്യം പറയുകയും കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥരെ ചവിട്ടുകയും ചെയ്‌തു. ഇതിനിടെ കെ സി രതീഷിന്റെ ഇടത് കൈയിലെ തള്ള വിരലിലും ചൂണ്ടു വിരലിലും യുവാവ് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
സ്ത്രീകൾക്കെതിരായ അതിക്രമം, പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, ദേഹോപദ്രവം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ജസ്റ്റിനെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗിച്ചിരുന്നതായി സംശയം തോന്നിയതിനാൽ പൊലീസ് പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി.
Ernakulam North Police arrested Justin Kurian (28) for assaulting officers attempting to take him into custody at Kaloor Junction yesterday. Police arrived investigating a complaint of him harassing four women. Kurian kicked officers and bit Inspector K.C. Ratheesh, causing injuries. He faces charges including obstructing police duty and assault against women.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |