തിരുവനന്തപുരം: തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവ് പിടിയിൽ. കഴക്കൂട്ടം മേനംകുളം തെക്കേമുക്ക് വൈഷ്ണവം വീട്ടിൽ അക്ഷയ് ബാബുവിനെ (24)യാണ് എക്സെസ് പിടികൂടിയത്. 3.82 ഗ്രാം മെത്താഫെറ്റമിനും ഇയാളിൽ നിന്ന് എക്സൈസ് കണ്ടെടുത്തു.
മറ്റൊരു കേസിൽ കഴക്കൂട്ടം കരിയിൽ മംഗലശ്ശേരി വീട്ടിൽ ലാലു എന്നയാളുടെ വീട്ടിൽ നിന്ന് 2.78 ഗ്രാം മെത്താഫെറ്റമിനും പിടികൂടി. കൊലപാതക കേസുകളിലടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.സംഭവത്തിൽ രണ്ട് എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തു.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ് വി.ആറിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസമാരായ അജയൻ,വിശാഖ്.എം,രാജേഷ്.പി.രാജൻ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്.വി.വി,ആരോമൽ രാജൻ,ബിനോജ്,അഭിജിത്ത്,ശരൺ,ഗോകുൽ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹരിത മോഹൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |