
കൊച്ചി: സൗത്ത് മേൽപാലത്തിലൂടെ നാല് യുവാക്കൾ ബൈക്കിൽ മദ്യക്കുപ്പികളുമായി യാത്രചെയ്തതിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇന്നലെ പുലർച്ചെയാണ് സംഭവം. പിന്നാലെ വന്ന കാറിലുള്ളവരാണ് ദൃശ്യം മൊബൈലിൽ ചിത്രീകരിച്ച് മോട്ടോർ വാഹനവകുപ്പിന് കൈമാറിയത്.
പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും യുവാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്നും എറണാകുളം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ കെ. മനോജ് പറഞ്ഞു. അപകടകരമായ രീതിയിൽ വാഹമോടിച്ചതിനും മനുഷ്യജീവന് ഭീഷണി സൃഷ്ടിച്ചതിനുമാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നും ആർ.ടി.ഒ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |