SignIn
Kerala Kaumudi Online
Thursday, 22 October 2026 2.41 AM IST

എം.ഡി.എം.എയുമായി  മൂന്ന് യുവാക്കൾ പിടിയിൽ 

nisal

കോട്ടയം : കുടമാളൂർ പള്ളിയിക്ക് സമീപം 20 ഗ്രാം എം.ഡി.എം.എയുമായി മൂന്നു യുവാക്കളെ പൊലീസ് സാഹസികമായി പിടികൂടി. വാഴപ്പള്ളി വെട്ടിത്തുരുത്ത് വട്ടപ്പറന്പിൽ നിസൽ (21), ചങ്ങനാശേരി ഹിദായത്ത് തോട്ടുപറന്പിൽ ബിലാൽ മജീദ് (25), ചങ്ങനാശേരി ഹിദായത്ത് തോട്ടുപറന്പിൽ നിയാസ് നിസാദ് (30) എന്നിവരാണ് വെസ്റ്റ് പൊലീസിന്റെയും ജില്ലാ പൊലീസ് ലഹരി വിരുദ്ധ സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായത്. പൊലീസിനെ കണ്ട പ്രതികൾ കാർ വെട്ടിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും റോഡിന് കുറുകെ ലോറിയിട്ട് പൊലീസ് വാഹനം തടയുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ കാർ പള്ളിയുടെ മതിലിൽ ഇടിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. പിടിയിലായ നിസൽ ആന്റണിയും ബിലാൽ മജീദും നിരവധി കേസുകളിലെ പ്രതികളാണ്. എം.ഡി.എം.എ കൈവശംവച്ചതിനും കേസുണ്ട്. ബിലാൽ മജീദിനെതിരെ കാപ്പ നടപടിയുമുണ്ടായിട്ടുണ്ട്. ഇവരുടെ ലഹരി വിതരണ ശൃംഖലയെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. വെസ്റ്റ് സി.ഐ അനൂപ് ജോസിന്റെ മേൽനോട്ടത്തിൽ കോട്ടയം വെസ്റ്റ് എസ്.ഐ വി.എസ് ഗിരീഷും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ.മാരായ വി.എസ് ഗിരീഷ്, രാജേഷ്, പി.സി സജി, എ.എസ്.ഐ ജോഷ് കുമാർ, എസ്.സി.പി.ഒ ബ്ലസൻ, സി.പി.ഒമാരായ അജേഷ്, അരുൺ കുമാർ, നിധിൻ ചെറിയാൻ, അനൂപ് മോഹൻ, സിജിൻ അശോക്, ആർ.രഞ്ജിത്ത്, പ്രിജിൻ, ടി.എസ് ശ്രീക്കുട്ടൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY