SignIn
Kerala Kaumudi Online
Wednesday, 21 October 2026 8.55 AM IST

ക്രൂര കൊലപാതകം നടത്തിയത് ഭർത്താവിന്റെ ജോലി തട്ടിയെടുക്കാൻ, പിടിയിലായവരെ ചോദ്യംചെയ്യുന്നത് തുടരുന്നു

arrest
പ്രതീകാത്മക ചിത്രം

റാഞ്ചി: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭാര്യയെയും കാമുകനെയും കൂട്ടാളിയെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞദിവസമാണ് മൂവരും പിടിയിലായത്. കൊലപാകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്.

ജാർഖണ്ഡിൽ ഹസാരിബാഗിലെ ഗിഡ്ഡിയിലാണ് ക്രൂരകൊലപാതകം നടന്നത്. റാഞ്ചിയിലെ പൊതുമേഖല സ്ഥാപനമായ സെൻട്രൽ കോൾ ഫീൽഡ് ലിമി​റ്റഡ് (സിസിഎൽ) ജീവനക്കാരനായിരുന്ന മംഗ്ലേഷ് പാൽ എന്നയാളാണ് ഒക്ടോബർ 18ന് കൊല്ലപ്പെട്ടത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിന്റെ ജോലി തനിക്ക് കിട്ടാൻ വേണ്ടിയാണ് കാമുകനൊപ്പം ചേർന്ന് മംഗ്ലേഷിന്റെ ഭാര്യ നീതു (23) കൊലപാതകം ആസൂത്രണം ചെയ്തത്. വീട്ടിൽ മോഷണത്തിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്നാണ് നീതു ആദ്യം മൊഴി നൽകിയത്. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

ബന്ധുകൂടിയായ കാമുകൻ കൗശിക് കുമാർ നൗനിയയുമായി ചേർന്നാണ് നീതു കൊലപാതകം ആസൂത്രണം ചെയ്തത്. കൗമാരക്കാരനായ ഒരാളെ സഹായിയായി കൂട്ടി. മൂർച്ചയേറിയ ആയുധം കൊണ്ടാണ് മംഗ്ലേഷിനെ അക്രമികൾ കൊലപ്പെടുത്തിയത്. തുടർന്ന് നീതുവിനെ ഇവർ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തു. ആസൂത്രണം ചെയ്തപ്രകാരമായിരുന്നു എല്ലാം നടപ്പാക്കിയത്.

അജ്ഞാതരായ മോഷ്ടാക്കൾ കവർച്ചയ്ക്കിടെ ഭാര്യയെ കെട്ടിയിട്ടശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സിസിഎൽ ജീവനക്കാരനെ കൊലപ്പെടുത്തി എന്നാണ് പൊലീസിന് ലഭിച്ച വിവരം. തുടർന്ന് ഹസാരിബാഗ് എസ് പിയുടെ നേതൃത്വത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകം നടന്ന സ്ഥലം പരിശോധിക്കുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. ഇതോടെ ചിലകാര്യങ്ങളിൽ പൊലീസിന് സംശയമായി. തുടർന്ന് നീതുവിനെ ചോദ്യംചെയ്തു. മൊഴികളിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസ് നീതുവിനെ വീണ്ടും ചോദ്യം ചെയ്തു. ഇതോടെയാണ് മുൻകൂട്ടി ആസൂത്രണംചെയ്ത കൊലപാതകമാണെന്ന് വ്യക്തമായത്.

English Summary

Manglesh Pal, a government employee, was murdered in Jharkhand on October 18. His wife, Neetu, her lover, and an accomplice were arrested after police investigation revealed Neetu orchestrated the murder to secure her husband's government job, initially faking a robbery. The trio is currently undergoing questioning as police suspect wider involvement in the crime.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER FOR HUSBANDS JOB, WIFE MURDER CASE, JOB TAKEOVER MURDER MOTIVE, ഭർത്താവിന്റെ ജോലി കൊലപാതകം, KROORA KOLAPATHAKAM വാര്‍ത്ത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY