
ഭാര്യാപിതാവ് പരിക്കേറ്റ് ആശുപത്രിയിൽ
പീരുമേട്:കുടുംബപ്രശ്നങ്ങൾക്കിടെ യുവാവ് ഭാര്യയേയും ഭാര്യാമാതാവിനെയും കുത്തി കൊലപ്പെടുത്തി. .പീരുമേട് ഗ്ലെൻമേരിയിൽ ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.ഗ്ലെൻ മേരി എസ്റ്റേറ്റിൽ പ്രിൻസാണ് (40 ) പൊലീസിന്റെ പിടിയിലായത്.പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (34) ഭാര്യാ മാതാവ് നേസം (വസന്ത -60) എന്നിവരാ കുത്തേറ്റ് മരിച്ചത്.ഭാര്യയുടെ പിതാവ് ഇസ്രവേലിനും(64) കുത്തേറ്റു. പരിക്കേറ്റ ഇസ്ര വേലിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബപ്രശ്നത്തെത്തുടർന്ന് പ്രിൻസ് ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.ഇരുവരുടെയും വീടുകൾ തമ്മിൽ നൂറ്മീറ്റർ അകലം മാത്രമാണുള്ളത്. ഇന്നലെ ഭാര്യയുടെ വീട്ടിലെത്തിയ പ്രിൻസ് പ്രിയങ്കയുമായി വഴക്കിട്ടു. പ്രിയങ്കയ്ക്കുനേരെ കത്തിയുമായി പാഞ്ഞ പ്രിൻസിനെ പിൻതിരിപ്പിക്കുന്നതിനിടെ ഭാര്യയുടെ മാതാപിതാക്കൾക്കും കുത്തേൽക്കുകയായിരുന്നു. മൂവരെയും കുത്തിയ പ്രിൻസ് അവിടെനിന്നും പിൻവാങ്ങി. പ്രിൻസിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ നേസം തൽക്ഷണം മരിച്ചു. മേസ്തിരിജോലി ചെയ്തുവരുന്ന പ്രിൻസ്ഇടവേളകളിൽ ഓട്ടോ റിക്ഷ ഓടിക്കാനും പോകാറുണ്ട്. പ്രിയങ്ക പാമ്പനാറിലെ ഒരു ഷോപ്പിൽ ജോലി ചെയ്ത്വരുകയായിരുന്നു.നേശവും ഭർത്താവ് ഇസ്ര വേലും എസ്റ്റേറ്റിൽ നിന്ന് വിരമിച്ചെങ്കിലും വീണ്ടും ജോലിക്ക് പോകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |