SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

ഓണക്കാലമിന്നൽ പരിശോധന: 82000 രൂപ പിഴയീടാക്കി

ഇടുക്കി:ഓണക്കാലത്ത് പച്ചക്കറി, പലചരക്ക്, സാധനങ്ങളുടെ വില വർദ്ധന തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ മൂന്നാർ ടൗൺ, ചന്തകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പച്ചക്കറി,പലചരക്ക് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 82000 രൂപ പിഴ ഈടാക്കി.വിവിധ വകുപ്പുകളിലായി 52 കേസുകൾ രജിസ്റ്റർ ചെയ്തു. 39 ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 82000 രൂപ പിഴ ഈടാക്കിയത്.സ്‌ക്വാഡിൽ ജില്ലാ സപ്ലൈ ആഫീസർ ബൈജു കെ .ബാലൻ , ഉടുമ്പൻചോല താലൂക്ക് സപ്ലൈ ആഫീസർ റോയി തോമസ് ,ഉടുമ്പൻചോല റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ബിനീഷ് ആർ, അജേഷ്, ജോഷി , ദേവികുളം ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടർ ആൻ മേരി ജോൺസൺ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ കെ.ഷാജൻ,ദേവികുളം താലൂക്ക് സപ്ലൈ ആഫീസർ സഞ്ജയ് നാഥ് ,ദേവികുളം റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജയകുമാർ, സുധാകുമാരി എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY