SignIn
Kerala Kaumudi Online
Thursday, 22 October 2026 10.35 PM IST

സുഭദ്ര വധം: പ്രതികൾ എട്ടുദിവസം കസ്റ്റഡിയിൽ

s

ആലപ്പുഴ: കലവൂർ സുഭദ്ര വധക്കേസിലെ ഒന്നാംപ്രതി എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമ്മിള (52), ഭർത്താവും രണ്ടാംപ്രതിയുമായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് ക്ലീറ്റസ് (38,നിതിൻ) എന്നിവരെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി എട്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. റിമാൻഡിലുള്ള മൂന്നാംപ്രതി മാരാരിക്കുളം തെക്ക് പനേഴത്ത് റെയ്‌നോൾഡിനായി (61) കസ്റ്റഡി അപേക്ഷേ പിന്നീട് നൽകും. പൊലീസിനൊപ്പം കോടതിയിൽ നിന്ന് പുറത്തേക്ക് നടന്നുവരവേ, മാദ്ധ്യമങ്ങളെ കണ്ടതോടെ ശർമ്മിള പൊട്ടിക്കരഞ്ഞു. താൻ തെറ്റുകാരിയല്ലെന്നും, അമ്മയെ കൊന്നിട്ടില്ലെന്നും ആവർത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ.

കൊല നടന്ന കാട്ടൂർ കോർത്തുശ്ശേരിയിലെ വീട്ടിൽ പ്രതികളുമായി മണ്ണഞ്ചേരി പൊലീസ് തെളിവെടുപ്പ് നടത്തി. തട്ടിയെടുത്ത സ്വർണ്ണം വിറ്റ സ്ഥാപനങ്ങളിലും പ്രതികൾ ഒളിവിൽപ്പോയ കർണാടകയിലെ ഉഡുപ്പിയിലും എറണാകുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തും വരുംദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും. സുഭദ്രയെ ബോധരഹിതയാക്കാനുള്ള മയക്കുഗുളിക പ്രതികൾക്ക് നൽകിയത് റെയ്‌നോൾഡാണ്. കൊച്ചി കടവന്ത്ര കർഷകറോഡ് ശിവകൃപയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സുഭദ്രയെ (73) ആഗസ്റ്റ് ഏഴിന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയതായി മാത്യൂസും ശർമ്മിളയും നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY