SignIn
Kerala Kaumudi Online
Thursday, 22 October 2026 8.07 PM IST

അജ്ഞാത സംഘം സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ചു: ഒന്നര പവന്റെ മാല കവർന്നു

1

കുന്നംകുളം: ചെറുവത്താനിയിൽ അജ്ഞാത സംഘം സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ചു. വടക്കേക്കാട് സ്വദേശികളായ തോട്ടുപുറത്ത് വീട്ടിൽ റെനിൽ (22), രാഹുൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. റെനിലിന്റെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ മാല കവർന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

കുന്നംകുളത്ത് നിന്ന് വടക്കേക്കാട്ടേക്ക് പോകുന്നതിനിടെ ചെറുവത്താനിയിൽ രാഹുൽ ഓടിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ തീർന്നതിനെ തുടർന്ന് സഹോദരൻ പെട്രോളുമായെത്തി ഒഴിക്കുന്നതിനിടെ ബൈക്കിലെത്തിയ പതിനഞ്ചോളം വരുന്ന സംഘം ചെറുവത്താനിയിൽ വെച്ച് അസഭ്യം പറഞ്ഞ് മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇരുവരും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കുന്നംകുളം പൊലീസിൽ പരാതി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY