SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

ഹോട്ടലുടമയെയും ജീവനക്കാരനെയും ആക്രമിച്ച പ്രതി പിടിയിൽ 

arst

കൊല്ലം: ഷവർമ്മ നൽകാത്തതിന്റെ പേരിൽ ഹോട്ടലുടമയെയും ജീവനക്കാരനെയും ആക്രമിച്ച പ്രതി പിടിയിൽ. പരവൂർ കോങ്ങാൽ കുളച്ചേരി വീട്ടിൽ സഹീറാണ് (23) പരവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.

പരവൂർ ജംഗ്ഷന് സമീപത്തെ ഹോട്ടലിൽ സഹീർ സുഹൃത്തുക്കളുമായെത്തി ഷവർമ്മ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യപ്പെട്ട അത്രയും എണ്ണം ഷവർമ്മ നൽകാനില്ലെന്ന് ജീവനക്കാർ പറഞ്ഞു. ഇതിന്റെ വിരോധത്തിൽ ഹോട്ടലുടമയായ സ്ത്രീയെ മർദ്ദിച്ചു. മർദ്ദനം തടയാനെത്തിയ കടയിലെ ജീവനക്കാരനെ കടയിലുണ്ടായിരുന്ന കത്തി കൈക്കലാക്കി കുത്തുകയായിരുന്നു.

ഹോട്ടലുടമ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പരവൂർ ഇൻസ്‌പെക്ടർ ഡി.ദീപു, എസ്.ഐ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY