SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

കാണിക്കവഞ്ചികൾ മോഷണം,പ്രതി പിടിയിൽ

ghj

ഹരിപ്പാട്: മംഗലം കുറിച്ചിക്കൽ കുടുംബ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷ്ടിച്ച കേസിലെ പ്രതിയെ തൃക്കുന്നപുഴ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡൽഹി, ശ്രീനിവാസ് പുരി ,തൈമൂർ സ്വദേശിയായ മുഹമ്മദ് ബാബുവാണ് (31) പിടിയിലായത്. കായംകുളം കൂട്ടും വാതുക്കൽ പാലത്തിന് സമീപത്തുനിന്നുമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സെപ്തംബർ 11ന് രാവിലെ 11 മണിയോടെയാണ് മോഷണം നടന്നത്. ആക്രി ശേഖരണവുമായി നടന്ന പ്രതി കുറിച്ചിക്കൽ കുടുംബ ക്ഷേത്രത്തിലെ ഉപദേവത ക്ഷേത്രങ്ങളുടെ മുൻവശങ്ങളിൽ ഇരുന്ന 2 കാണിക്കവഞ്ചികൾ മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രം അധികൃതർ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത് . തൃക്കുന്നപ്പുഴ പൊലീസ് എസ്.എച്ച്.ഒ ഷാജിമോൻ. ബി , എസ്.ഐ അജിത് കുമാർ. കെ, എസ്.സി.പി.ഒ മാരായ പ്രജു, സജീഷ്, ശരത്, അക്ഷയ് കുമാർ, ഇക്ബാൽ, സി.പി.ഒ മാരായ വിശാഖ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY