SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.08 AM IST

ബൈക്ക്‌ മോഷണത്തിലെ പ്രതികളെ പിടികൂടി

prathikal

പീരുമേട്: കുട്ടിക്കാനത്തു നിന്നും വ്യാഴാഴ്ച മോഷണം പോയ ബൈക്ക് മോഷണം നടത്തിയവരെ പിടികൂടി. കുട്ടിക്കാനത്ത് ലോറി മോഷണവുമായി ബന്ധപ്പെട്ട പ്രതി കൊയിലാണ്ടി സ്വദേശി നിമേഷിനെ പീരുമേട് പൊലീസ്
ചോദ്യം ചെയ്ന്നതിനിടയിലാണ് നിമേഷിന്റെ സുഹൃത്തുക്കളായ കൊയിലാണ്ടി സ്വദേശി അതുലിനെയും, കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലിനെയും,പീരുമേട് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.മൂവരും കഴിഞ്ഞ കുറച്ചു നാളുകളായി കുട്ടിക്കാനം കേന്ദ്രീകരിച്ച് ജോലി ചെയ്തു വരികയായിരുന്നു. മോഷ്ടിച്ച ബൈക്ക് പീരുമേടിന് സമീപം റോഡരികിൽ ഇവർ ഉപേക്ഷിച്ചിരുന്നു. ബൈക്ക് ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്താണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബൈക്ക് മോഷണം കേസിലെ രണ്ടു പ്രതികളിൽ ഒരാൾ മുൻപ് വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പീരുമേട് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY