SignIn
Kerala Kaumudi Online
Thursday, 22 October 2026 4.49 PM IST

ഇരുചക്രവാഹന മോഷ്ടാക്കൾ പിടിയിൽ

sanju

കാട്ടാക്കട: വിവിധ വാഹന മോഷണക്കേസുകളിൽപ്പെട്ട രണ്ട് പേർ പിടിയിലായി.വെള്ളനാട് കുതിരകളം മരുതുംമൂട് സഞ്ജു ഭവനിൽ സഞ്ജു(24),കോട്ടയം കല്ലറ വലിയപറമ്പ് വീട്ടിൽ നിന്നും കരകുളം ഏണിക്കര നിലമേൽ എൻ.എസ്.എസ് ആസ്ഥാനത്തിന് സമീപത്ത് അഞ്ജന ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീക്കുട്ടൻ കാല(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 21നും 28നും ഇടയ്ക്ക് തൂങ്ങാംപാറ മാവുവിളയിൽ നിന്നും അപകടത്തിൽപ്പെട്ട് റോഡ് വശത്ത് ഒതുക്കി വച്ചിരുന്ന ബൈക്ക് മോഷ്ടിച്ചതിന് സഞ്ജു(24)വിനെയും കാട്ടാക്കടയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ലാൽമോഹന്റെ ബൈക്ക് അഞ്ചുതെങ്ങിന്മൂട് വിന്നേഴ്സ് ടർഫിന് മുൻവശത്ത് നിന്ന് കഴിഞ്ഞ 15ന് കടത്തിക്കൊണ്ടുപോവുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിനാണ് ശ്രീക്കുട്ടൻ കാല(21)യേയും കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീക്കുട്ടൻകാല കേസിലെ രണ്ടാം പ്രതിയാണ്. രണ്ട് കേസുകളിലെയും തൊണ്ടി മുതൽ പൊലീസ് കണ്ടെടുത്തു.പ്രതികൾ സമാന കേസുകളിൽ ഉൾപ്പെട്ടവരാണോ എന്നതുൾപ്പെടെയുള്ള അന്വേഷണം നടത്തിവരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY