SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

മൊബൈൽ കടയിലെ ജീവനക്കാർക്ക് നേരെ ഗുണ്ടാ ആക്രമണം

1

കുന്നംകുളം: മൊബൈൽ കടയിലെ ജീവനക്കാർക്ക് നേരെ ഗുണ്ടാ ആക്രമണം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പോർക്കുളം സ്വദേശികളായ ഫിജോ (38), ബിർലോ (27), കല്ലഴിക്കുന്ന് സ്വദേശി ഷാരൂഖ് (26) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പതിനഞ്ചോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കടയിലെത്തി ജീവനക്കാരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

പരിക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുമ്പുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ശനിയാഴ്ച രാത്രിയുണ്ടായ സംഭവങ്ങൾ. കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ നേരത്തെ ബാറിൽ വച്ച് തർക്കമുണ്ടായിരുന്നു. ഇയാൾ ശനിയാഴ്ച രാവിലെ മൊബൈൽ ഫോൺ വാങ്ങാനായി അമ്മയ്‌ക്കൊപ്പം കടയിലെത്തി.

അപ്പോൾ മടങ്ങിയെങ്കിലും രാത്രി പതിനഞ്ചംഗ സംഘത്തിനൊപ്പമെത്തി ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. അമ്മയുടെ മുന്നിൽവെച്ച് അപമാനിക്കുന്നോയെന്ന് പറഞ്ഞാണ് യുവാവിനെയും സഹപ്രവർത്തകരെയും ആക്രമിച്ചതെന്നാണ് പരാതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY