SignIn
Kerala Kaumudi Online
Thursday, 22 October 2026 11.26 PM IST

സ്കൂട്ടറിൽ കടത്തിയ 13 കിലോ ചന്ദന മരം പിടികൂടി

forest-

കാഞ്ഞങ്ങാട്: സ്കൂട്ടറിൽ കടത്തുകയായിരുന്ന ചന്ദനമരം വനംവകുദ്യോഗസ്ഥർ പിടികൂടി. കാഞ്ഞങ്ങാട് റേഞ്ച് മരുതോം സെക്ഷന് കീഴിലെ കാഞ്ഞങ്ങാട് പനങ്കാവിൽ നിന്നാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 13 കിലോ ചന്ദന മരകഷ്ണങ്ങൾ പിടികൂടിയത്. കാസർകോട് ചേരൂർ മീത്തലെ ഹൗസിൽ പി.എം മുഹമ്മദ്‌ ഹാരിസിനെ (41) അറസ്റ്റു ചെയ്തു.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിതിൻ, അനശ്വര, ബവിത്ത്, മീര എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കാഞ്ഞങ്ങാട് മുമ്പാകെ ഹാജരാക്കുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, FOREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY