
കോവളം: യുവാവിനെ മർദ്ദിച്ച ശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവല്ലം പൊലീസ് പിടികൂടി. മേലാംകോട് പനമൂട്ടിൽ വീട്ടിൽ സജീവ് (40) ആണ് അറസ്റ്റിലായത്. മുൻ വൈരാഗ്യം കാരണം 2023ന് മുട്ടളക്കുഴി അങ്കണവാടിക്ക് സമീപത്തുവച്ച് പാലപ്പൂര് സ്വദേശിയായ മനു (35)വിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റിലായത്. ഒളിവിൽപോയ പ്രതിയെ തമ്പാനൂർ ഭാഗത്തുനിന്നും തിരുവല്ലം എസ്.എച്ച്.ഒ പ്രദീപും എസ്.ഐ തോമസും ചേർന്നാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |