
കോട്ടയം : നാട്ടകത്ത് ഫിനാൻസ് സ്ഥാപന ഉടമയെ ആക്രമിച്ച് പണംതട്ടിയതായി പരാതി. ഇല്ലംപള്ളി ഫിനാൻസ് ഉടമ രാജുവിനെയാണ് അജ്ഞാതൻ പിന്നിൽ നിന്ന് ആക്രമിച്ച ശേഷം മുഖത്ത് മുളക് പൊടി വിതറി കവർച്ചക്കിരയാക്കിയത്. ശനിയാഴ്ച വൈകിട്ട് ആറരയോടെ വീടിന് സമീപമായിരുന്നു ആക്രമണം. 12000 രൂപയും രേഖകളുമടങ്ങുന്ന ബാഗാണ് കവർന്നത്. പരിക്കേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |