SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

ആസിഡ് ആക്രമണം : മുൻ സൈനികന് പിഴയും തടവും

photo

ആലപ്പുഴ: ആസിഡ് ആക്രമണം നടത്തിയ മുൻ സൈനികനെ പത്തു വർഷം തടവിനും അഞ്ചര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചേപ്പാട് പഞ്ചായത്ത് ഏഴാം വർഡിൽ തറയിൽ തെക്കേതിൽ കണിച്ചനല്ലൂർ പ്രസന്നൻ നായരെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്. 2017 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. ഏവൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം ഏഴ് മണിയോടെ സഹോദരി ഗീതയുടെ മകൻ അരുൺ പ്രസാദിനെ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത് ചോദ്യം ചെയ്ത മറ്റൊരു സഹോദരി രാധയുടെ മകൻ ചേപ്പാട് കണിച്ചനല്ലൂർ മുറിയിൽ ചേപ്പാട് പഞ്ചായത്ത് ഏഴാം വാർഡിൽ ഹരിഭവനിൽ അരുണിന്റെ ശരീരത്തിൽ പ്രസന്നൻ നായർ വീട്ടിൽ സൂക്ഷിച്ചിരുന്ന സൾഫ്യൂറിക് ആസിഡ് ഒഴിക്കുകയായിരുന്നു. അരുണിനൊപ്പമുണ്ടായിരുന്ന ഏഴു വയസ് പ്രായം വരുന്ന മകളുടെയും സഹോദരൻ അഖിൽ, ജയകൃഷ്ണൻ, അയൽവാസി ശാന്തമ്മാൾ എന്നിവരുടെ ദേഹത്തും ആസിഡ് ഒഴിച്ചു. പ്രതി രണ്ട് തവണ വിവാഹിതനായിട്ടുള്ളതും ഭാര്യമാർ ഉപേക്ഷിച്ചു പോയതുമാണ്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ കോടതിയിൽ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY