SignIn
Kerala Kaumudi Online
Thursday, 22 October 2026 5.26 PM IST

വ്യാജ ആധാർ കാർഡുമായി ബംഗ്ളാദേശ് സ്വദേശികൾ പിടിയിൽ

crime

തുറവൂർ : അന്യ സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന നിർമ്മാണ ജോലിയ്ക്കെത്തിയ 3 ബംഗ്ലാദേശ് പൗരന്മാരെ കുത്തിയതോട് പൊലീസ് പിടികൂടി. രാംഞ്ചൻ മാലിക്, അസാദുൽ ഗാസി, ജാബിർ ഗാസി എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാവിലെ തുറവൂർ പുത്തൻചന്തയിലെ ഒരു വീടിന്റെ നിർമ്മാണ ജോലിയ്ക്കെത്തിയ ഇവരെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ കുറിച്ച് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. അനധികൃതമായി ആലുവയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ ആധാർ കാർഡ് പരിശോധിച്ചപ്പോൾ അതിൽ പശ്ചിമബംഗാളിലെ മേൽവിലാസമാണ് ഉണ്ടായിരുന്നത്. വിശദമായ പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY