SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

തീക്കാറ്റ് സാജനെ ഇന്ന് തൃശൂരിലെത്തിക്കും

തൃശൂർ: ആവേശം മോഡൽ പിറന്നാളോഘോഷം പൊളിച്ചതിനുള്ള വൈരാഗ്യത്തിൽ പൊലീസ് സ്റ്റേഷനും കമ്മിഷണർ ഓഫീസും ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പിടിയിലായ ഗുണ്ട തീക്കാറ്റ് സാജനെ ഇന്ന് തൃശൂരിലെത്തിക്കും. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ ഹൈദരാബാദിൽ നിന്നാണ് പിടികൂടിയത്. ഇയാളെ കൊണ്ടുവരാൻ തൃശൂരിൽ നിന്നുപോയ പൊലീസ് അവിടെ നിന്ന് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായ് ഏഴിനാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആവേശം മോഡൽ പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെ പൊലീസ് പിടികൂടിയത്.

തേക്കിൻകാട് മൈതാനത്തായിരുന്നു ആഘോഷപരിപാടികൾ നടത്താൻ നിശ്ചയിച്ചിരുന്നത്. സാജൻ ആവേശം മോഡലിൽ അനുയായികൾക്കിടയിലേക്കെത്തി കേക്ക് മുറിക്കുന്നതിന്റെ റീൽസ് എടുത്ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, സാജനെത്തും മുൻപ് വിവരമറിഞ്ഞ പൊലീസ് മുഴുവൻ പേരെയും കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ 32 പേരാണ് സംഘത്തിലുണ്ടായിരുന്നത്. സാജനെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിരുന്നില്ല.

പ്രായപൂർത്തിയാകാത്തവരെ താക്കീത് നൽകിയശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ള 16 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായ അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനും കമ്മിഷണർ ഓഫീസും ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഫോണിൽ ഭീഷണി. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് ഭീഷണിയെത്തിയത്. മൂന്ന് കൊലപാതകം ഉൾപ്പെടെ 12 കേസുകളിൽ പ്രതിയാണ് പുത്തൂർ സ്വദേശിയായ സാജൻ. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ തന്റെ സംഘത്തിലേക്ക് ആളുകളെ കണ്ടെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY