കൊടുങ്ങല്ലൂർ: നാടോടി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാടോടി വിഭാഗത്തിൽ പെട്ട യുവാവിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് പോക്സോ കോടതി. 1,10,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. നാടോടി വിഭാഗത്തിൽ പെട്ട മുത്തനെ (28) ആണ് കൊടുങ്ങല്ലൂർ അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനീത ശിക്ഷിച്ചത്.
ജീവപര്യന്തമെന്നാൽ ജീവിതകാലം മുഴുവനും ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ പറഞ്ഞു. പിഴ സംഖ്യ അതിജീവിതയ്ക്ക് നൽകണം നാടോടി വിഭാഗത്തിൽ പെട്ട 12 വയസുള്ള കുടുംബവും എടമുട്ടം എസ്.എൻ സെന്ററിനടുത്തുള്ള പീടിക വരാന്തയിൽ അന്തിയുറങ്ങുമ്പോൾ ഇവിടെ കിടക്കാറുള്ള മുത്ത നിരന്തരമായി പീഡിപ്പിച്ചെന്നാണ് കേസ്.
2022 മേയ് മാസത്തിലാണ് സംഭവം. പെൺകുട്ടിയെ സിഗരറ്റ് കുറ്റി കൊണ്ട് കുത്തിപ്പൊള്ളിച്ചു. സി.ഡബ്ലു.സിയിൽ നിന്ന് ലഭിച്ച വിവരത്തിൽ വലപ്പാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനായി അഡ്വ. കെ.എസ്. സുലാൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |