SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

കോടികളുടെ ലഹരിയുമായി പൂനെ സ്വദേശിനിയടക്കം 7 പേർ അറസ്റ്റിൽ

padam

കൊച്ചി: കൊച്ചിയിൽ അഞ്ച് കേസുകളിലായി പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന്. 450 ഗ്രാമിലേറെ എം.ഡി.എം.എ, 6.8ഗ്രാം കഞ്ചാവ്, 9.41 ഗ്രാം ഹാഷിഷ് ഓയിൽ, 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് എന്നിവ ഇതിലുൾപ്പെടുന്നു. മഹാരാഷ്‌ട്ര സ്വദേശിനിയടക്കം ഏഴു പേരെ അറസ്റ്റ് ചെയ്തു. യുവതിക്ക് ലഹരിമരുന്ന് എത്തിച്ചുനൽകി ആൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

മാഹാരാഷ്ട്ര പൂനെ സ്വദേശിനി ആയിഷ ഗഫാർ സെയ്ത് (39), ഇവരുടെ പങ്കാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27), മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22), ഷഞ്ജൽ (34), മുഹമ്മദ് അജ്മൽ (28), പള്ളുരുത്തി വെളി സ്വദേശി ബാദുഷ (29) എന്നിവരാണ് അറസ്റ്റിലായത്. ആയിഷയും റിഫാസും മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസിച്ച് ലഹരി ഇടപാട് നടത്തുന്നതായി ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും പ്രതികൾ അറസ്റ്റിലായത്.

അയിഷയും റിഫാസുമാണ് ആദ്യം പിടിയിലായത്. ഇവരിൽ നിന്ന് 300 ഗ്രാം എം.ഡി.എം.എയും 6.8 ഗ്രാം കഞ്ചാവും മൂന്ന് ലക്ഷം രൂപയും കണ്ടെടുത്തു. പിന്നീട് ഇവരിൽ നിന്ന് എം.ഡി.എം.എ വാങ്ങിയ മറ്റു പ്രതികളെ പിടികൂടുകയായിരുന്നു.

അയ്യാർ മാസ്റ്റർ ലയ്‌നിലെ വീട്ടിൽ നിന്നാണ് സജീറിനെയും അദിനാൻ സവാദിനെയും പിടികൂടിയത്. ഇവരിൽ നിന്ന് 29.16 ഗ്രാം എം.ഡി.എം.എയും 9.41ഗ്രാം ഹാഷിഷ് ഓയിലും 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു.

കൊച്ചി ദ്രോണാചാര്യക്ക് സമീപത്തെ വീട്ടിൽ നിന്നാണ് ഷഞ്ജലിനെ പിടികൂടിയത്. ഇയാൾക്ക് ലഹരിമരുന്ന് കൈമാറിയ മുഹമ്മദ് അജ്മലും അറസ്റ്റിലായി. രണ്ട് പേരിൽ നിന്നായി 13.91 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബാദുഷയെ സ്വന്തം വീട്ടിൽ നിന്നാണ് പിടികൂടിയത്. 109 ഗ്രാം എം.ഡി.എം.എ ഇയാളിൽ നിന്ന് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ഇയാളുടെ വീട്ടിൽ ഡാൻസാഫ് സംഘം പരിശോധന നടത്തിരുന്നു. കിടപ്പുമുറിയിലെ അലമാരയിൽ ബാഗിൽ അഞ്ച് സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ. 85 സിപ്പ് ലോക്ക് കവറുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഇതോടൊപ്പം കണ്ടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY