
ചങ്ങനാശേരി : ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ. പത്തനംതിട്ട നിരണം മഠത്തിൽ സാജൻ (35) നെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശേരി സ്റ്റേഷൻ എസ്.ഐ സന്തോഷ്, ബിജു, സി.പി.ഒമാരായ തോമസ് സ്റ്റാൻലി, നിയാസ്, ബ്ലസൻ ജോസഫ്, അരുൺ സൂര്യകാന്ത് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മാന്നാർ, പള്ളിക്കത്തോട്, നാട്ടുക്കൽ സ്റ്റേഷനുകളിൽ മോഷണക്കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |