
ആലപ്പുഴ: മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത മകളെയും ഭാര്യയെയും ബിയർ ബോട്ടിൽ കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. വഴിച്ചേരി വാർഡിൽ സെന്റ് ജോസഫ് സ്ട്രീറ്റിൽ കോഴി മൈക്കിൾ എന്നറിയപ്പെടുന്ന മൈക്കിൾ (44) ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. മൂത്തമകൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത് ഭാര്യയും ഇളയമകളും അനുകൂലിച്ചത് ഇഷ്ടപ്പെടാത്തതിനെ തുടർന്നുണ്ടായ വഴക്കിനിടെയാണ് സ്ഥിരം മദ്യപാനിയായ മൈക്കിൾ ഭാര്യയെ ആക്രമിക്കുകയും ഇളയ മകളെ ബിയർ കുപ്പി കൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്തത്. ഇരുവരും ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് നൽകിയ പരാതിയിൽ സൗത്ത് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേന്ദ്രമേനോൻ, സീനിയർ സി.പി.ഒ ആന്റണി രതീഷ്, കിരൺ കുമാർ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |