SignIn
Kerala Kaumudi Online
Saturday, 27 June 2026 5.35 PM IST

വില്പനക്കായി സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു

sathi

ബേപ്പൂർ: തോണിച്ചിറ, ആമാംകുനി വയൽ പ്രദേശങ്ങളിൽ വ്യാപകമായി നടക്കുന്ന അനധികൃത മദ്യ വില്പനയെ തുടർന്ന് ഫറോക്ക് എക്സൈസ് നടത്തിയ പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ച 36.5 ലിറ്റർ വിദേശ മദ്യവും 23.4 ലിറ്റർ ബിയറും അടക്കം 109 മദ്യകുപ്പികൾ പിടിച്ചെടുത്തു. നോർത്ത് ബേപ്പൂർ വൈഷ്ണവി നിവാസിൽ രാധാകൃഷ്ണന്റെ വീട്ടിൽ നിന്നാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്ത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു. എക്സൈസ് ഇൻസ്പക്ടർ സി. സന്തോഷ് കുമാർ, എ.എസ്.ഐ പ്രമോദ് .ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അർജുൻ. കെ, രജുൽ .ടി, മിഥുറാം ബി.പി, മഞ്ജുള എൻ,എഡിസൺ കെ.ജെ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY