SignIn
Kerala Kaumudi Online
Thursday, 22 October 2026 1.13 PM IST

നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചു: രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേർ പിടിയിൽ

mamatha

ആലുവ: ആലുവയിൽ ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടന്ന പരിശോധനയിൽ നാലുകിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേർ പൊലീസിന്റെ പിടിയിൽ. ചൊവ്വാഴ്ച രാത്രി ആലുവ പമ്പ് കവലയിലെ ഹോട്ടലിൽനിന്ന് ഒഡീഷ കണ്ടമാൽ സ്വദേശിനി മമത ദിഗിലിനെയാണ് (28) ആദ്യം നാല് കിലോ കഞ്ചാവുമായി പിടികൂടിയത്.

sivagowda
ശിവ ഗൗഡ

പുലർച്ചെ നടന്ന പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് ബാഗിൽ ഒളിപ്പിച്ച നിലയിൽ 855 ഗ്രാം ഹാഷിഷ് ഓയിലുമായി ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ (29), കുൽദർ റാണ (55), ഭാര്യ മൊയ്‌ന റാണ (35), സഹായികളായ സന്തോഷ്‌കുമാർ (32), രാംബാബു സൂന (32) എന്നിവർ പിടിയിലായത്. ഒഡീഷയിൽനിന്ന് ട്രെയിനിൽ എത്തിച്ച് ഇവിടെ കിലോഗ്രാമിന് 25000 രൂപാ നിരക്കിൽ വില്പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് കച്ചവടത്തിനുശേഷം ഇവർ ട്രെയിനിൽത്തന്നെ തിരിച്ചുപോകും. പൊലീസ് സംശയിക്കാതിരിക്കാൻ കുടുംബമായാണ് ഇവരെത്തുന്നത്. ശിവ ഗൗഢയാണ് ഇവരുടെ തലവൻ. പിടികൂടിയ ഹാഷിഷ് ഓയിലിന് കിലോയ്ക്ക് 25 ലക്ഷംരൂപ വിലവരും.

kuldar
കുൽദർ റാണ

ഡാൻസാഫുമായി ചേർന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിൽ അഡീ. എസ്.പി എം. കൃഷ്ണൻ, ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, സി.ഐമാരായ സോണി മത്തായി, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

moina
മൊയ്‌ന

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ARRSET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY