
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ പാങ്ങോട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. അപേക്ഷ കോടതി സ്വീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് അഫാനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ഏഴു ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പിതൃ മാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തും. ഇതിനുശേഷം മറ്രു രണ്ടുകേസുകളിലുമായി വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. മാതാവിനെ ആക്രമിക്കുകയും സഹോദരനെയും പെൺ സുഹൃത്തിനെയും പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസുകൾ രജിസ്റ്റർ ചെയ്തത് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ്.
അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്
കടബാദ്ധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്ന് അഫാൻ ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞു. അമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെ കൊന്നത്.
പിതാവ് റഹീം സൗദിയിൽ നല്ല നിലയിൽ ജോലി ചെയ്തിരുന്ന ആളാണ്. കൊവിഡ് കഴിഞ്ഞ് വരുമാനം കുറഞ്ഞെങ്കിലും കുടുംബം അതേ നിലയിലാണ് ജീവിച്ചത്. ഇതിനായി പലരിൽ നിന്നും പണം കടം വാങ്ങിയെന്നാണ് വിവരം. ദിവസവും 10,000 രൂപയോളം വിവിധ സാമ്പത്തിക ഇടപാടുകാർക്ക് നൽകേണ്ട അവസ്ഥയിലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |