SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

കൂസലില്ലാതെ നിർവികാരനായി അഫാൻ: വെഞ്ഞാറമൂട് കൂട്ടക്കൊലയിലെ ആദ്യ ദിവസ തെളിവെടുപ്പ് പൂർത്തിയായി

READ ENGLISH VERSION

crime

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് നടത്തി.താഴെ പാങ്ങോട് സൽമാ ബിവിയുടെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്. കഴിഞ്ഞ ദിവസം തെളിവെടുപ്പുണ്ടാകുമെന്നറിഞ്ഞ് രാവിലെ 6 മുതൽ തന്നെ പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.

രാവിലെ 8ന് തെളിവെടുപ്പിന് കൊണ്ടുപോകാനുള്ള സജ്ജീകരണങ്ങൾ പൊലീസ് ഏർപ്പെടുത്തിയെങ്കിലും 7.30ഓടെ അഫാന് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പിന്നീട് വൈകിട്ട് 5ഓടെയാണ് അഫാൻ ആദ്യ കൊലചെയ്ത തന്റെ അച്ഛന്റെ മാതാവായ താഴെപാങ്ങോട് ജുമാമസ്ജിദിന് സമീപത്തെ സൽമബീവിയുടെ വീട്ടിലെത്തിച്ചത്. മുത്തശ്ശിയെ കൊല ചെയ്ത സ്ഥലവും,ചുറ്റിക കൊണ്ടടിച്ച രീതിയും കൂസലില്ലാതെ പ്രതി പൊലീസിനോട് വിവരിച്ചു. പ്രതിയെക്കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി.

ഇവിടുത്തെ തെളിവെടുപ്പിന് ശേഷം പ്രതിയുടെ പേരുമലയിലെ സ്വന്തം വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇവിടെ തിരികെ എത്തി വസ്ത്രം മാറിയ ശേഷമാണ് മുത്തശ്ശിയിൽ നിന്നും മോഷ്ടിച്ച മാല പണയം വയ്ക്കാൻ പോയത്.

6.30ഓടെ തെളിവെടുപ്പ് പൂർത്തിയാക്കി തിരികെ പാങ്ങോട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് രാവിലെ സ്വർണം പണയംവച്ച പണമിടപാട് സ്ഥാപനം, ചുറ്റിക വാങ്ങിയ കട, പണയം വച്ച തുക ഡിപ്പോസിറ്റ് ചെയ്ത എ.ടി.എം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തും. കസ്റ്റഡി കാലാവധി ഇന്നവസാനിക്കുന്നതോടെ വൈകിട്ട് പ്രതിയെ ജയിലിൽ തിരികെയെത്തിക്കും.

പ്രതിയുടെ പിതൃമാതാവ് സൽമാബീവിയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തെളിവെടുപ്പും നടന്നത്. പ്രതിയുടെ സഹോദരൻ അഫ്ഹാൻ,പിതൃസഹോദരൻ ലത്തീഫ്,ഭാര്യ ഷാഹിദ,പെൺ സുഹൃത്ത് ഫർസാന എന്നിവരുടെ കൊലപാതകത്തിൽ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡി അപേക്ഷയും നൽകി. നാളെ ജയിലിലെത്തുന്ന പ്രതിയെ തിങ്കളാഴ്ച വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY