
ആര്യനാട്: ആര്യനാട് തോളൂർ ചെമ്പകമംഗലം ക്ഷേത്ര കോമ്പൗണ്ടിലെ ഉത്സവപ്പറമ്പിൽ ഫാൻസി സ്റ്റാൾ നടത്തിയ കടയുടമയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.തിരുമല പൂജപ്പുര മുടവൻമുകൾ സരിത ഭവനിൽ ബൈജുവിനെ (48)യാണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7ന് രാത്രി 12മണിയോടെയാണ് സംഭവം. ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്ര കോമ്പൗണ്ടിലെ ഉത്സവപ്പറമ്പിൽ താത്കാലിക ഫാൻസി സ്റ്റാൾ നടത്തിയ മൂങ്ങോട് കൂത്താകോട് മലയിൻകീഴ് മിനി ഭവനിൽ ഹരികുമാറിനാ(51)ണ് വയറ്റിൽ കുത്തേറ്റത്. സ്റ്റാളിലെ ഹരികുമാറിന്റെ സഹായിയായിരുന്നു ബൈജു.
താൻ കുഴപ്പക്കാരനാണെന്ന് കാമുകിയോട് ഹരികുമാർ പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.തുടർന്ന് സ്റ്റാളിനുള്ളിൽ കയറി വില്പനയ്ക്കായി വച്ചിരുന്ന കത്തികൊണ്ട് ഹരികുമാറിന്റെ വയറിൽ ബൈജു കുത്തുകയായിരുന്നു.കുത്തിയശേഷം സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ട പ്രതിയെ ആര്യനാട് പൊലീസ് ഇൻസ്പെക്ടർ വി.എസ്. അജീഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷിബു.ജോസ്,ആദിൽ അലി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു.പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഹരികുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |