വെള്ളറട: ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ അറസ്റ്റുചെയ്തു. കുന്നത്തുകാൽ മാണിനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകക്ക് താമസിക്കുന്ന വെള്ളറട ആനപ്പാറ എലിവാലൻകോണം കിഴക്കേക്കര പുത്തൻവീട്ടിൽ വിജയ (48)യെ ബാബുജോൺ (52) വെള്ളിയാഴ്ച രാത്രിയാണ് വെട്ടിപരിക്കേൽപ്പിച്ചത്. കൈകളിലും താടിയിലും വെട്ടി. ഒളിവിൽപോയ ബേബിജോണിനെ ഇന്നലെ പിടികൂടി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |