SignIn
Kerala Kaumudi Online
Thursday, 22 October 2026 4.48 PM IST

യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

arest-jayadavkrishnan

വരന്തരപ്പിള്ളി: വേലൂപ്പാടം കിണർ ജംഗ്ഷന് സമീപം പുന്നക്കര വീട്ടിൽ അനീഷി(37)നെ വലത് കൈപത്തിയിലും വയറിലും ഇടത് കൈവിരലിലും വലത് കാലിലും വാളുകൊണ്ട് വെട്ടി ഗുരുതരപരിക്കേല്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ്‌ ചെയ്തു. വരന്തരപ്പിള്ളി കലവറക്കുന്ന് വെട്ടിയാട്ടിൽ വീട്ടിൽ ജയദേവ് കൃഷ്ണൻ (35) നെയാണ് അറസ്റ്റ് ചെയ്തത്. ജയദേവ കൃഷ്ണനുമായി ശത്രുതയിലുള്ള പൾസർ കണ്ണൻ എന്നയാളുമായി അനീഷ് സൗഹൃദത്തിലായതിലുള്ള വൈരാഗ്യത്താൽ കഴിഞ്ഞ ഫെബ്രുവരി 28ന് രാത്രി സുഹൃത്തിന്റെ ബൈക്കിന് പുറകിലിരുന്ന് വന്ന് വേലൂപ്പാടം കിണർ ജംഗ്ഷന് സമീപം വെച്ച് അനീഷിനെ വെട്ടി ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന ജയദേവ കൃഷ്ണൻ കലവറകുന്നിലുള്ള വീട്ടിൽ വന്നിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
ജയകൃഷ്ണന് വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷനിൽ 2010 ൽ ഒരു വധശ്രമക്കേസും, 2014 ൽ 2 അടിപിടിക്കേസും, 2020 ൽ വ്യാജ മദ്യം ഉണ്ടാക്കിയതിനുള്ള കേസും അടക്കം 11 കേസുകളുണ്ട്. വരന്തരപ്പിള്ളി പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ, കെ.എൻ മനോജ്, സബ് ഇൻസ്‌പെക്ടർ അലി, സിവിൽ പോലീസ് ഓഫീസർമാരായ മുരുകദാസ്, സമിത്ത് എന്നിവരാണ് ജയദേവ് കൃഷ്ണണനെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY