
മാള: വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയ കേസിൽ അഷ്ടമിച്ചിറ സ്വദേശി ജിൻസൻ (28), പുല്ലൂർ സ്വദേശി അനൂപ് (36) എന്നിവർ റിമാൻഡിൽ. കോട്ടവാതിൽ സ്വദേശിയായ സ്ത്രീയുടെ വീട്ടിൽ ഇരുമ്പുവടി സഹിതം അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീടിന്റെ വാതിലുകൾ തകർക്കുകയും ചെയ്ത സംഭവത്തിലാണ് മാള പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജിൻസന്റെ അച്ഛൻ വീട്ടിൽ ബഹളംവച്ചതിനെ ചോദ്യം ചെയ്ത അയൽവാസിയായ സ്ത്രീയുടെ ഭർത്താവ് സുജാതനെതിരായ വിരോധമാണ് ആക്രമണത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജിൻസനെതിരെ മുമ്പ് വധശ്രമക്കേസ് ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകൾ ഉള്ളതായി പൊലീസ് അറിയിച്ചു. കേസിൽ പ്രതികളെ സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ബാഷിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |