SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

കോഫി ഷോപ്പിന് പണം കണ്ടെത്താൻ ലഹരിക്കച്ചവടം; യുവാവ് അറസ്റ്റിൽ

crime

കൊച്ചി: സ്വന്തമായി കോഫി ഷോപ്പ് തുടങ്ങാനും കുടുംബത്തി​ന്റെ കടബാദ്ധ്യത തീർക്കാനും പണം കണ്ടെത്താനായി ലഹരിക്കച്ചവടം നടത്തിയ യുവാവ് മുളവുകാട് പൊലീസിന്റെ പിടിയിലായി. ഇടപ്പള്ളിയിലെ കോഫി ഷോപ്പ് ജീവനക്കാരനായ പാലക്കാട് മണ്ണാർകാട് കല്ലൻചോല സ്വദേശി മുഹമ്മദ് ഷബീബ് (25) ആണ് അറസ്റ്റിലായത്. ബോൾഗാട്ടിക്ക് സമീപത്തെ റോ-റോ ജെട്ടിക്ക് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

രണ്ടു വർഷമായി ഇടപ്പള്ളിയിലെ കോഫി ഷോപ്പിൽ ജോലിചെയ്തുവരികയായിരുന്നു. അടുത്തിടെയാണ് എം.ഡി.എം.എ വില്പനയിലേക്ക് തിരിഞ്ഞത്. ബംഗളൂരുവിൽ നിന്ന് ഗ്രാമിന് 1200 രൂപ നിരക്കിൽ എം.ഡി.എം.എ എത്തിച്ച് വാടകവീട്ടിൽ വച്ച് ചെറുപായ്‌ക്കറ്റുകളാക്കി 3000 ലധികം രൂപയ്‌ക്ക് വിൽക്കും. പ്രതിയുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് നിരവധി വിളികൾ എത്തിയിരുന്നു. ഗൂഗിൾ പേ പരിശോധിച്ചതിൽ മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ധാരാളം ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിന് ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്. മുളവുകാട് എസ്.എച്ച്.ഒ വി.എസ്. ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY