SignIn
Kerala Kaumudi Online
Thursday, 22 October 2026 11.59 PM IST

മദ്യപാനത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു

അഞ്ചാലുംമൂട്: മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ചെമ്മക്കാട് ചാറുകാട് സ്വദേശി അനിൽകുമാറാണ് (35) മരിച്ചത്. ചെറുകാട് സ്വദേശി ധനേഷിനും കുത്തേറ്റു.

സംഭവത്തിൽ ചാറുകാട് സ്വദേശിയായ സുഹൃത്ത് അജിത്ത് (36) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി 8ഓടെ ആലുംമൂട് ജംഗ്ഷനിലായിരുന്നു സംഭവം. പനയം ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്ര കടന്നുപോയതിന് ശേഷം ഇവർ ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനിൽ അജിത്തിനെ മർദ്ദിക്കുകയും തുടർന്ന് കത്തിയുമായി എത്തിയ അജിത്ത് അനിലിനെ കുത്തുകയുമായിരുന്നു.

പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ധനേഷിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ധനേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽ കുമാറിന്റെ മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY