
ചേർത്തല:ചേർത്തല പൂച്ചാക്കൽ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയായ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പുതുവൽ നികർത്തിൽ അഭിമന്യുവിനെ (23) കാപ്പ നിയമപ്രകാരം നാടുകടത്തി. ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് അഭിമന്യുവിനെ വിലക്കി ഉത്തരവായത്. കഴിഞ്ഞ നവംബറിൽ വാരനാട് ഒരു വീട്ടിൽ കയറി അമ്മയെയും മൂന്നു മക്കളെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ് ഇയാൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |