
കൊടുങ്ങല്ലൂർ : കൂൾഡ്രിംഗ്സ് കടയുടെ മറവിൽ ഹാൻസും അനധികൃത പുകയില ഉത്പന്നങ്ങളും വിറ്റയാൾ പിടിയിൽ. കാവിൽക്കടവിൽ പടുവിങ്ങൽ വീട്ടിൽ ജബ്ബാർ മകൻ നൂറുദ്ദീനെയാണ് (39) എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എസ്.പ്രദീപും സംഘവും ചേർന്ന് പിടികൂടിയത്. ലഹരിക്കെതിരായ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കും മറ്റും ഹാൻസ് കൊടുക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് കാവിൽക്കടവിലുള്ള പി.കെ.ജെ കൂൾഡ്രിംഗ്സ് കടയിൽ നിന്നും മൂന്ന് കിലോ ഹാൻസും പുകയില ഉത്പന്നങ്ങളും കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |