SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

സഹോദരന്റെ കുത്തേറ്റ് യുവാവിന് പരിക്ക്

ganguli

കഴക്കൂട്ടം: സഹോദരൻ ഉളികൊണ്ട് നടത്തിയ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. വിഴിഞ്ഞം ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് (25) കുത്തേ​റ്റത്. വെട്ടുകാട് സ്വദേശിയും ഗാംഗുലിയുടെ ജ്യേഷ്ഠനുമായ രാഹുലാണ് കുത്തിയത്. രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്. ഇന്നലെ വൈകിട്ട് 5.15ന് കഴക്കൂട്ടം ജംഗ്ഷനിലായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തേ​റ്റ ഗാംഗുലിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തലയിലും ശരീരത്തിലെ വിവിധ ഭാഗങ്ങളിലും പരിക്കുണ്ട്. പരിക്കുകൾ ഗുരുതരമല്ല. പ്രതി രാഹുൽ സംഭവത്തിനുശേഷം രക്ഷപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY