SignIn
Kerala Kaumudi Online
Thursday, 22 October 2026 11.01 PM IST

ഗ്യാസ് ഉടമയെ കബളിപ്പിച്ച കേസ്: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി

crime

തിരുവനന്തപുരം: ഈഞ്ചയ്ക്കലിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഗ്യാസ് ഏജൻസിയുടമയെ കബളിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ഇവിടെനിന്ന് വിതരണം ചെയ്ത സിലിണ്ടറുകളുടെ തുകയായ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെയാണ് കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.ഊരൂട്ടമ്പലം അയണിമൂട് ആരാധനയിൽ അഭിഭാഷകനായ അനിൽപ്രസാദാണ് പ്രതി. ഇയാൾ ഏജൻസിയിലെ മാനേജരായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്തതിലും ലഭിക്കേണ്ട പണം വരവ് വയ്‌ക്കുന്നതിലും ക്രമക്കേട് നടത്തി സ്ഥാപനത്തിലെ അക്കൗണ്ടന്റുമായി ഒത്തുകളിച്ചായിരുന്നു തട്ടിപ്പ്.

വലിയതുറ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി റിമാൻഡിൽ തുടരുന്നതിനിടെയാണ് കന്റോൺമെന്റ് പൊലീസ്‌ കസ്റ്റഡി അപേക്ഷ നൽകിയത്. ഗ്യാസ് ഏജൻസിയെ കബളിപ്പിച്ച് നേരിട്ടും ഗൂഗിൾപേ വഴിയും 23ലക്ഷം രൂപ തട്ടിയതിൽ തമ്പാനൂർ,ഫോർട്ട് പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY