SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

സമൂഹ മാദ്ധ്യമത്തിൽ രാജ്യ വിരുദ്ധ പരാമർശം: മലപ്പുറം സ്വദേശി പിടിയിൽ

muhammed-naseem

ചെറുതോണി: : ഇന്ത്യൻ സൈന്യത്തിനെതിരെ രാജ്യ വിരുദ്ധ പരാമർശം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. മലപ്പുറം കാരക്കുന്ന് ചെറുകാട്ട് വീട്ടിൽ മുഹമ്മദ് നസീമിനെയാണ് (26) ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് മുഹമ്മദ് ദേശ വിരുദ്ധ പരാമർശം നടത്തിയത്. സംഭവത്തിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലപ്പുറത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത, സുരക്ഷ എന്നിവയെ അപകടപ്പെടുത്തുക എന്ന ഉദ്ദേശത്തോടും കൂടിയാണ് പ്രതി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദ്ദേശാനുസരണം ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ വി.എ. സുരേഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൊടുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY