SignIn
Kerala Kaumudi Online
Thursday, 22 October 2026 5.27 PM IST

അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി

2

വിഴിഞ്ഞം: ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ച് മത്സ്യബന്ധനം നടത്തുന്നതിനായി ഉപകരണങ്ങൾ സൂക്ഷിച്ച പൂന്തുറ സ്വദേശി ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള വള്ളം കസ്റ്റഡിയിലെടുത്തു. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന. രാത്രി അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണ് പിടിച്ചെടുത്തിരുന്നത്. പിടികൂടിയ വള്ളത്തിന്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു. വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്‌സ്‌മെന്റ് സിവിൽ പൊലീസ് ഓഫീസർ വിനിൽ.വി,ലൈഫ് ഗാർഡുമാരായ പനിയടിമ.എം, ജമാലുദ്ദീൻ,കൃഷ്ണൻ,നസ്രത്ത്‌, ഡേവിഡ്‌സൺ അലിക്കണ്ണ് എന്നിവരടങ്ങുന്ന സംഘമാണ് വള്ളം പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY