SignIn
Kerala Kaumudi Online
Thursday, 22 October 2026 8.57 PM IST

കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

arrested

വിഴിഞ്ഞം: പട്ടാപ്പകൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമം.രണ്ട് ജാർഖണ്ഡ് തൊഴിലാളികളെ വിഴിഞ്ഞം പൊലീസ് പിടികൂടി. വികാസ് മണ്ഡൽ,പുനിത് മണ്ഡൽ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 4.30ഓടെ ഉച്ചക്കട കുഴിയംവിള ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി കമ്പി കൊണ്ട് കുത്തിത്തുറക്കാൻ ശ്രമിക്കവെ അവിടെയെത്തിയ ഓട്ടോ ഡ്രൈവറായ സമീപവാസിയെ കണ്ട് ഒരാൾ ഓടി. മറ്റെയാളെ തടഞ്ഞു നിറുത്തി ചോദ്യം ചെയ്യുകയും പരിസര പ്രദേശത്ത് നടത്തിയ തെരച്ചിലിൽ രണ്ടാമനെയും കണ്ടെത്തി ഇരുവരെയും നാട്ടുകാർ ചേർന്ന് വിഴിഞ്ഞം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കാണിക്കവഞ്ചിയിൽ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല. മോഷണശ്രമത്തിന് കേസെടുത്തതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY