SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

പട്ടാപ്പകൽ മോഷണശ്രമം : യുവാവ് പിടിയിൽ

kvgm

തിരുവല്ല : പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിലാണ് പിടിയിലായത്. യോഗക്ഷേമ സഭയുടെ കീഴിലുള്ള കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണശ്രമം. ക്ഷേത്ര കവാടത്തിനോട് ചേർന്ന കാണിക്കവഞ്ചിയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ക്ഷേത്രത്തിന് സമീപത്തെ ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർത്ഥിയെ വിളിക്കാനെത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തു നിന്ന് ശബ്ദം കേട്ടത്. തുടർന്ന് നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ചെത്തി മോഷ്ടാവിനെ പിടികൂടുകയായിരുന്നു. തിരുവല്ല പൊലീസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY