SignIn
Kerala Kaumudi Online
Thursday, 22 October 2026 2.30 PM IST

ലഹരി കടത്ത്: ഒളിവിലായിരുന്ന യുവാവും യുവതിയും അറസ്റ്റിൽ

vindhya

കൊച്ചി: ഒന്നര മാസം മുമ്പ് കടവന്ത്ര ഗിരിനഗറിന് സമീപം 88.93 ഗ്രാം മെറ്റാംഫിറ്റമിൻ പിടികൂടിയ കേസിൽ ലഹരികടത്തിന്റെ മുഖ്യ ആസ്രൂതകരായ യുവാവും യുവതിയും അറസ്റ്റിലായി. ഒളിവിലായിരുന്ന പത്തനംതിട്ട പന്തളം തെക്കേത്തടത്തിൽ വീട്ടിൽ ബോവ്സ് വർഗീസ് (26), ആലപ്പുഴ നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിന് സമീപം വിപിൻഭവനത്തിൽ വിന്ധ്യാരാജൻ (25) എന്നിവരെയാണ് കടവന്ത്ര എസ്.എച്ച്.ഒ കെ.എം. മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കലൂർ കറുകപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇവരെ കലൂർ - കതൃക്കടവ് റോഡിൽ ബിസ്മി സൂപ്പർമാർക്കറ്റിന് സമീപത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.

ഒക്ടോബർ ഏഴിനാണ് മെറ്റാംഫിറ്റമിനുമായി വയനാട് മാനന്തവാടി സ്വദേശി ജോബിൻ ജോസഫിനെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. ബോവ്സ് വർഗീസും വിന്ധ്യാരാജനും ജോബിൻ ജോസഫും ഒരുമിച്ചാണ് ബംഗളൂരുവിൽ നിന്ന് ആഢംബര ബസിൽ രാസലഹരിയുമായി വന്നത്. പിടിയിലാകുമെന്ന സംശയത്തെ തുടർന്ന് ആലുവയിൽ എത്തിയപ്പോൾ ജോബിൻ ജോസഫിനെ മെറ്റാംഫിറ്റമിൻ ഏൽപ്പിച്ച് ഇരുവരും മുങ്ങി.

ബോവ്സ് വർഗീസ് മുമ്പും ലഹരികടത്ത് കേസുകളിൽ പ്രതിയാണ്. എഡ്യുക്കേഷൻ കൺസൾട്ടന്റ് എന്ന വ്യാജേനയാണ് കൊച്ചിയിൽ തങ്ങുന്നത്. ഡേറ്റ എൻട്രി ഓപ്പറേറ്ററായ വിന്ധ്യ വിവാഹിതയാണ്.

എ.എസ്.ഐ മാരായ സജിത്ത് സോമൻ, ടി.ആർ. രതീഷ്, ഐസി മോൾ, സി.പി.ഒ ടി.എസ്, ഷിബു, ആര്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY