SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

യുവാവിന്റെ കൊലപാതകം; ഒന്നാംപ്രതിക്ക് ജീവപര്യന്തം

mahin

ആലപ്പുഴ: മുൻവൈരാഗ്യത്തിൽ യുവാവിനെ സംഘം ചേർന്ന് കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. ആലപ്പുഴ കനാൽ വാർഡിൽ ചക്കംപറമ്പ് വീട്ടിൽ ഇർഷാദിനെ (19) കൊലപ്പെടുത്തിയ സംഭവത്തിൽ

ആലപ്പുഴ സനാതനം വാർഡിൽ വെളിംപറമ്പ് മാഹിനെയാണ് (35) ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി മൂന്ന് ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്.

2010 ജൂലായി 11നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് 7.15ന് ആലപ്പുഴ സെന്റ് മേരീസ് സ്കൂളിന് വടക്കുവശത്തെ കലുങ്കിൽ ഇർഷാദും സുഹൃത്തായ ജോസ് ആന്റണിയും സംസാരിച്ചിരിക്കവെ ഏഴ് അംഗസംഘം മാരാകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ ഇർഷാദ് ആശുപത്രിയിൽ മരിച്ചു. പരിക്കേറ്റ ജോസ് ആന്റണിയുടെ മൊഴിയാണ് നിർണായകമായത്.

കേസിൽ ഒന്നാംപ്രതിയാണ് മാഹിൻ. നാലാംപ്രതിയായ മുജീബിനെ വെറുതെവിട്ടു. ബാക്കിയുള്ള അഞ്ച് പ്രതികൾ പ്രായപൂർത്തിയാകാത്തതിനാൽ ചേർത്തല ജുവനൈൽ ജസ്റ്റിസ് കോടതിയിൽ വിചാരണനടക്കും.ആലപ്പുഴ നോർത്ത് പൊലീസ് എസ്.എച്ച്.ഒ ആയിരുന്ന കെ.എ. തോമസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എൻ.ബി.ശാരി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY