SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

യുവാവിന് കുത്തേറ്റ സംഭവം:നാലുപേർക്കെതിരെ കേസ്

photo

പിടിയിലായ സഹോദരങ്ങൾ റിമാൻഡിൽ

ചേർത്തല: തണ്ണീർമുക്കം മണവേലിയിൽ യുവാവിനു കുത്തേറ്റ സംഭവത്തിൽ പിടിയിലായ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. നഗരസഭ 17ാം വാർഡ് മരുത്തോർവട്ടം ഇരയിന്നംവീട്ടിൽ അഖിൽ അജികുമാർ(32),സഹോദരൻ അമൽ അജികുമാർ(26) എന്നിവരെയാണ് സംഭവത്തിൽ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റു കോടതി റിമാൻഡു ചെയ്തത്. ഇവരുടെ പിതാവ് അജികുമാറിനെതിരെയും സഹായിയായ മുനിസിപ്പൽ 27ാം വാർഡിൽ കോലോത്തുവെളിയിൽ ഗോപകുമാറി(26)നെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഗോപകുമാർ കസ്റ്റഡിയിലായതായാണ് വിവരം.
വീടുനിർമ്മാണത്തിനായി ടോറസിൽ നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനെതിരെ പ്രദേശവാസികൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. തുടർന്ന് മണവേലി കുന്നത്തറ മനുപ്രസാദി(37)നാണ് വ്യാഴാഴ്ച രാത്രി 10.30 ഓടെ കുത്തേറ്റത്. ഇടതുനെഞ്ചിൽ വാരിയെല്ലിനാണ് കുത്തേറ്റത്.ശരീരത്തിന് പിന്നിലും ക്ഷതമേറ്റിരുന്നു. മനുപ്രസാദ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY