SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ മർദിച്ചതായി പരാതി

വൈക്കം: വെച്ചൂർ പഞ്ചായത്തിലെ പരാതിപരിഹാര അദാലത്തിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് മർദനമേറ്റതായും പ്രസിഡന്റിന്റെ ഓഫീസ് അടിച്ചുതകർത്തതായും പരാതി.
വൈസ് പ്രസിഡന്റും രണ്ടാം വാർഡ് അംഗവുമായ വെച്ചൂർ കൂട്ടുമ്മേൽ എൻ.അഭിഷേകി(40)നാണ് മർദ്ദനമേറ്റത്. നെഞ്ചിനും തോളിനും പരിക്കേറ്റ അഭിഷേക് വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. അംബികാമാർക്കറ്റിന് സമീപത്തെ വഴിയോര കച്ചവടക്കാരനാണ് മർദിച്ചതെന്ന് അഭിഷേക് പറഞ്ഞു.

ഇന്നലെ വൈകിട്ട് 2.45നാണ് സംഭവം. ബണ്ട് റോഡ് അംബികാ മാർക്കറ്റ് റോഡിൽ അംബികാമാർക്കറ്റ് ഭാഗത്ത് സിബി സെബാസ്റ്റിയൻ എന്നയാളുടെ വീടിന് സമീപത്തായി അഞ്ച് കടകൾ അനധികൃതമായി പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി വീട്ടുടമ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വൈസ് പ്രസിഡന്റ് എൻ.അഭിഷേക്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ടി.ഡി. ഗീത, വാർഡ് അംഗം അഭില കുശൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ പരാതി പരിഹാര അദാലത്ത് നടത്തി. പ്രസിഡന്റിന്റെ ക്യാബിനിലായിരുന്നു അദാലത്ത്.

പരാതിക്കാരനും മറ്റ് നാല് കടക്കാരും അദാലത്തിലെത്തി കാര്യങ്ങൾ അവതരിപ്പിച്ചു. ഇരുകൂട്ടരുടെയും ഭാഗം കേട്ടശേഷം പഞ്ചായത്ത് സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിഷയം ചർച്ചചെയ്ത് തീരുമാനം അറിയിക്കാമെന്ന് അറിയിച്ചു. ഇതിനിടെ അദാലത്ത് നടക്കുന്ന മുറിയിലേക്ക് വൈകിയെത്തിയ അംബികാമാർക്കറ്റ് സ്വദേശിയായ വഴിയോര കച്ചവടക്കാരനെ പഞ്ചായത്തിന്റെ തീരുമാനം അറിയിച്ചു. ഇതോടെ ഇയാൾ തന്നെ മർദിക്കുകയായിരുന്നുവെന്ന് വൈസ് പ്രസിഡന്റ് എൻ.അഭിഷേക് പറഞ്ഞു. പ്രസിഡന്റ് ബിന്ദു അജിയ്ക്കും നിസാര പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY