SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

വസ്തു തർക്കം: വീട്ടമ്മയെ ആക്രമിച്ച പ്രതി പിടിയിൽ

thuma

തിരുവനന്തപുരം: വസ്തു തർക്കത്തെ തുടർന്ന് വീട്ടമ്മയെ മാരകമായി പരിക്കേല്പിച്ച പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.തുമ്പ പുതുവൽ പുരയിടം ആഗ്നസ് ഭവനിൽ റിബെല്ലോ റൂസ്‌വെൽറ്റാണ് പിടിയിലായത്.ബുധനാഴ്ചയായിരുന്നു സംഭവം.

തുമ്പ രാജീവ് ഗാന്ധി നഗറിലുള്ള തന്റെ പുരയിടത്തിൽ മതിൽ നിർമ്മിക്കാനായി തൊഴിലാളികളുമായി സംസാരിച്ചുകൊണ്ടിരുന്ന പള്ളിത്തുറ സ്വദേശി റജീനാ സ്റ്റീഫനെയാണ് മർദ്ദിച്ചത്.ഇക്കഴിഞ്ഞ 10ന് രാവിലെയായിരുന്നു സംഭവം. പ്രതിയും പരാതിക്കാരിയും തമ്മിൽ വർഷങ്ങളായി നിലനിന്നിരുന്ന വസ്തു തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ റജീനയെ ബന്ധുക്കൾ ഉടൻ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം ഒളിവിൽപ്പോയ റിബെല്ലോയെ സംഭവദിവസം തന്നെ പള്ളിത്തുറ ഭാഗത്തുവച്ച് പൊലീസ് പിടികൂടി.തുമ്പ,കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY